ത്രിപുരയിലെ 108 ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് എത്തി

0
119

ത്രിപുരയില്‍ 108 പഞ്ചായത്തുകളിലും വില്ലേജ് കൗണ്‍സിലുകളിലും ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചു. ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മ്മയാണ് പദ്ധതി ആരംഭിച്ചത്. പ്രദേശവാസികള്‍ക്ക് ഇനി 4ജി സാച്ചുറേഷന്‍ പ്രോജക്ടിന് കീഴില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കും. 129 ഗ്രാമങ്ങളില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും. മൊത്തം 583 ഗ്രാമപഞ്ചായത്തുകളാണ് പദ്ധതിയുടെ പരിധിയില്‍ വരുക.

സ്‌കീമിന് കീഴിലുള്ള മറ്റ് 100-ലധികം വില്ലേജുകളുടെ ആവശ്യകത പരിശോധിക്കുന്നതിനായി വീണ്ടും സര്‍വേ നടത്തും. സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക സഹായത്തിന് കീഴില്‍, രണ്ട് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ത്രിപുരയ്ക്ക് 50 കോടി രൂപ അനുവദിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു.

583 ജിപി/വിസികളില്‍ നിന്ന് ഭാരത് നെറ്റ് വര്‍ക്ക്‌ വിപുലീകരിച്ച് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവയിലേക്ക് 50 കണക്ഷനുകള്‍ ലഭ്യമാക്കുക, 583 ജിപി/വിസികളില്‍ ഓരോന്നിലും ഒരു പൊതു വൈഫൈ ഹോട്ട്സ്പോട്ട് ലഭ്യമാക്കുക എന്നിവയാണ് രണ്ട് പദ്ധതികള്‍. ബിഎസ്എന്‍എലിനാണ് പദ്ധതി നടപ്പിന്റെ ചുമതല.