ഛത്തീസ്ഗഢില്‍ സ്ഫോടനം; സിആര്‍പിഎഫ് ജവാന് പരിക്ക്

0
73

ഛത്തീസ്ഗഡിലെ ബീജാപൂറില്‍ ഐഇഡി ( ഇംപ്രൊവൈസ്ഡ് എകസ്പ്‌ളോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് ജവാന് പരിക്ക്. നക്സലൈറ്റുകളാണ് സ്‌ഫോടക വസ്തു സ്ഥാപിച്ചതെന്നാണ് സംശയം.

സിആര്‍പിഎഫിന്റെ 153-ാം ബറ്റാലിയന്റെ റോഡ് ഓപ്പണിംഗ് പാര്‍ട്ടി പട്രോളിംഗിനിടെ, ടാറെം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെഗ്ഡപള്ളി ഗ്രാമത്തില്‍ രാവിലെ 8:45 ഓടെയാണ് സംഭവം നടന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഘം പ്രദേശത്തെത്തി പരിശോധനനടത്തുന്നതിനിടെ ഐഇഡി പൊട്ടിത്തെറിച്ചു എഎസ്‌ഐ മുഹമ്മദ് അസ്ലമിന് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ സിആര്‍പിഎഫിന്റെ ബസഗുഡ ഫീല്‍ഡ്ആശുപത്രിയിലേക്ക്‌ മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും വേണ്ടി വന്നാല്‍ വിദഗ്ദ ചികിത്സയ്ക്കായി റായ്പൂരിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.