ന്യൂയോർ ടൈംസിന്റെ പട്ടികയിൽ ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളിൽ കേരളവും

0
136

ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങൾ സംബന്ധിച്ച ന്യൂയോർ ടൈംസിന്റെ പട്ടികയിൽ കുമരകവും വൈക്കവും. വൈക്കത്തഷ്ടമിയും മറവൻതുരുത്ത് ഗ്രാമീണതയും കുമരകത്തെ ഉത്തരവാദിത്വ ടൂറിസവും എടുത്തുപറഞ്ഞാണ് ലോകത്തെ 52 കേന്ദ്രങ്ങളിൽ പതിമൂന്നാമതായി കേരളം ഇടംപിടിച്ചത്. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതും കുമരകവും വൈക്കവും മാത്രമാണ്.
ഇത്തവണ ന്യൂയോർക്ക് ടൈംസിന്റെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത് ഈ സൗന്ദര്യമാണ്.ക്ഷേത്രകലകളും ഗ്രാമീണ ടൂറിസവും കായലോരബീച്ചുമൊക്കെ വൈക്കത്തെ ലോകത്തിന് മുന്നിലെത്തിച്ചെങ്കിൽ മറവൻതുരുത്തിനെ മികച്ചതാക്കിയത് ഉത്തരവാദിത്ത ടൂറിസവും ആർട്സ്ട്രീറ്റും വാട്ടർ സ്ട്രീറ്റുമൊക്കെയാണ്.

വാട്ടർ ടൂറിസത്തിനായി തദ്ദേശീയരും വിദേശികളും എത്തി തുടങ്ങിയതോടെ വൈക്കത്തെ ടൂറിസം ഉണർവിലാണ്. ഗ്രാമീണ മേഖലയിലൂടെയുള്ള കയാക്കിങ്ങും ശിക്കാരവള്ളയാത്രയും ഗ്രാമീണരുടെ ആഥിത്യവുമാണ് പ്രത്യേകത. ഉത്തരവാദിത്വ ടൂറിസം ജലയാത്രക്കിടയിൽ നാട്ടുകാരുടെ വീടുകളിൽ ഭക്ഷണം കഴിച്ച് മീൻ പിടിത്തവും, ഓലമെടയലും കള്ള് ചെത്തും ഒക്കെ കണ്ട് വൈകിട്ടോടെ ക്ഷേത്രകലകളും കണ്ട് മടങ്ങാം എന്നതാണ് മറവൻതുരുത്തിനെ ലോകത്തിന് മുന്നിൽ ശ്രദ്ധേയമാക്കുന്നത്.

കുമരകത്തെ ഉത്തരവാദിത്വ ടൂറിസത്തിന്റെ കനാൽ യാത്രയും തെങ്ങുകയറ്റ പരിശീലനവുമാണ് 2023 ലെ ശ്രദ്ധേയമായ കാഴ്ചകളെന്നാണ് ന്യൂയോർക്ക് ടൈംസ്പറയുന്നത്. പട്ടികയിൽ ഇടം പിടിച്ചതോടെ സ്ഥലത്തേക്ക് വിദേശികളുടെ വലിയ തിരക്കുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.