Tuesday
30 December 2025
27.8 C
Kerala
HomeKeralaതുമ്പിക്കൈ അറ്റനിലയിൽ കുട്ടിയാന; അതിരപ്പിള്ളിയിൽ നിന്ന് നൊമ്പരക്കാഴ്ച

തുമ്പിക്കൈ അറ്റനിലയിൽ കുട്ടിയാന; അതിരപ്പിള്ളിയിൽ നിന്ന് നൊമ്പരക്കാഴ്ച

തുമ്പിക്കൈ അറ്റുപോയ നിലയില്‍ കുട്ടിയാനയെ കണ്ടെത്തി. തൃശൂർ അതിരപ്പിള്ളി പ്ലാന്റേഷന്റെ എണ്ണപ്പനത്തോട്ടത്തിലാണ് തുമ്പിക്കൈ അറ്റ നിലയിൽ കുട്ടിയാനയെ കണ്ടെത്തിയത്. അഞ്ച് ആനകള്‍ അടങ്ങുന്ന കൂട്ടത്തിലാണ് കുട്ടിയാനയുള്ളത്.

ഏഴാറ്റുമുഖം മേഖലയില്‍ ചൊവ്വാഴ്ച ഇറങ്ങിയ ആനക്കൂട്ടത്തിലാണ് അമ്മയാനയോടൊപ്പം തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനയെ കണ്ടത്. ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ, അപകടത്തിലോ, എന്തെങ്കിലും കുടുക്കിലോ പെട്ട് തുമ്പിക്കൈ അറ്റുപോയതാണോ എന്ന് വ്യക്തമല്ല.

നാട്ടുകാരനായ സജില്‍ ആണ് ആനക്കുട്ടിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ജില്ലാ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രൻ സ്ഥലത്തെത്തി ചിത്രങ്ങള്‍ പകർത്തി. തുമ്പിക്കൈ ഇല്ലാതെ കുട്ടിയാനയ്ക്ക് ജീവിക്കാന്‍ സാധിക്കുമോയെന്ന ആശങ്കയുണ്ട്. നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസ്വസ്ഥതയോ കുട്ടിയാന പ്രകടിപ്പിക്കുന്നില്ല.

RELATED ARTICLES

Most Popular

Recent Comments