ജി20 രാജ്യങ്ങളില്‍ പുതിയ വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ്

0
68

ജി20 രാജ്യങ്ങളിലെ സുഗന്ധവ്യഞ്ജന വ്യാപാര മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി 14 -ാമത് വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ്. ഫെബ്രുവരി 16 മുതല്‍18 വരെ മുംബൈയില്‍ വച്ചാണ് വേള്‍ഡ് സ്പൈസ് കോണ്‍ഗ്രസ് നടക്കുന്നത്. ജി20 രാജ്യങ്ങളുടെ കൂട്ടായ്മയുടെ മേധാവിത്വം എന്ന അഭിമാനകരമായ നേട്ടം ഇന്ത്യ കരസ്ഥമാക്കിയതിന് പിന്നാലെയാണ് വേള്‍ഡ് സ്‌പേസ് കോണ്‍ഗ്രസ് നടക്കുന്നത്. സമ്മേളനത്തില്‍ പ്രമുഖ നയരൂപകര്‍ത്താക്കള്‍, റെഗുലേറ്ററി അതോറിറ്റികള്‍, സുഗന്ധവ്യഞ്ജന അസോസിയേഷനുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം പ്രഖ ജി20 രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും പങ്കെടുക്കും.

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ഇടിവേളക്ക് ശേഷം സംഘടിപ്പിക്കുന്ന ആദ്യ വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് കൂടിയാണിത്. അതിനാല്‍തന്നെ മഹാമാരിക്കു ശേഷമുള്ള കാലത്ത് സുഗന്ധവ്യഞ്ജന വ്യാപാര മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പുതിയ പ്രവണതകളും ചര്‍ച്ചചെയ്യാനും മുന്നോട്ടുള്ള വഴി ഒരുമിച്ച് നിശ്ചയിക്കാനുമുള്ള വേദി കൂടിയാകും വേള്‍ഡ് സ്‌പേസ് കോണ്‍ഗ്രസ്. ജി20 രാജ്യങ്ങള്‍ക്കിടയില്‍ സുഗന്ധവ്യഞ്ജന വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യകേ ബിസിനസ് സെഷനുകളും സമ്മേളനത്തിലുണ്ട്.

മഹാമാരിയുടെ ഫലമായി ആഗോളതലത്തില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ആരോഗ്യഗുണങ്ങളേയും പ്രതിരോധശേഷി വര്‍ധന ശേഷിയെക്കുറിച്ചുമുള്ള അവബോധം വര്‍ദ്ധിച്ചിട്ടുണ്ട്. വിപണിയില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം ഇതിന്റെ പ്രതിഫലനമാണ്. മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, ജീരകം, ഉലുവ തുടങ്ങിയവയുടെ വില്‍പന നിരക്കില്‍ ഒരു കുതിച്ചുചാട്ടം തന്നെ കോവിഡ് മഹാമാരിക്ക് ശേഷം രേഖപ്പെടുത്തിയിട്ടുണ്ട്. 2020 മുതല്‍ കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലും ഇന്ത്യന്‍ സുഗന്ധവ്യഞ്ജന വ്യവസായം തുടര്‍ച്ചയായി 4 ബില്യണ്‍ യുഎസ് ഡോളര്‍ എന്ന കടമ്പ മറികടന്നു. സുഗന്ധവ്യഞ്ജനങ്ങളെ സംബന്ധിച്ചിടത്തോളം, വര്‍ഷത്തിന്റെ അവസാന പാദത്തിലാണ് പരമാവധി വ്യാപാരം നടക്കുന്നത്. 2023 ജനുവരി-മാര്‍ച്ച് കാലയളവില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മൊത്തം കയറ്റുമതി 4 ബില്യണ്‍ യുഎസ് ഡോളറിലേക്ക് കൊണ്ടുപോകുമെന്നും പ്രതീക്ഷിക്കുന്നു. ഈ മേഖലയിലെ സാധ്യകളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് വേധിയൊരുക്കും

വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് 2023 പ്രത്യേകതകള്‍

ഭാരത സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസ് മുന്‍ പതിപ്പുകളെ അപേക്ഷിച്ച് വലുതും വൈവിധ്യപൂര്‍ണ്ണവുമായിരിക്കും. വിവിധ സംസ്ഥാനങ്ങള്‍ക്കും ഉല്പന്നങ്ങള്‍ക്കും പ്രത്യേക പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. സിഡ്‌കോ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ബഹുമാനപ്പെട്ട കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ എന്നിവര്‍ സംബന്ധിക്കും. സുഗന്ധവ്യവ്യഞ്ജനങ്ങളുടെ കയറ്റുമതിയില്‍ മികവിനുള്ള ട്രോഫികളും അവാര്‍ഡുകളും 2023 ഫെബ്രുവരി 17നു നടക്കുന്ന ചടങ്ങില്‍ ബഹു മന്ത്രി പിയൂഷ് ഗോയല്‍ വിതരണം ചെയ്യും.

രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്ക് മാത്രമാണ് വേള്‍ഡ് സ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. ഇതിനായി www.worldspicecongress.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.