ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, യാത്രക്കാരും ഡ്രൈവറും രക്ഷപ്പെട്ടത് ഭാഗ്യത്തിന്

0
100

ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു സഞ്ചാരികളും സുഹൃത്തായ ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴക്ക്.മുന്നാർ മാട്ടുപ്പെട്ടി റോഡിൽ റോസ് ഗാർഡന് സമീപമാണ് സംഭവം.മലപ്പുറത്ത് നിന്ന് മൂന്നാർ കാണാനെത്തിയ അറുപേർ സഞ്ചരിച്ച കറാണ് കത്തിയത്.

കഴിഞ്ഞ ദിവസം മൂന്നാർ റോസ് ഗാർഡന് സമീപം വാഹനം സ്റ്റാർട്ട്കാത്തതിനെ തുടർന്ന് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്നു.വാർഷേപ്പിൽ നിന്ന് ഡ്രൈവർ ആളെ വിളിച്ച് കൊണ്ടുവന്ന് വാഹനം കാണിക്കുകയും ചെയ്തു.മുന്നാറിന്റെ തണുപ്പ് കാരണമാണ് വാഹനം സ്റ്റാർട്ടാകാത്തത് എന്നും പിന്നിട് സ്റ്റാർട്ടുകുമെന്നും വാർഷോപ്പുകാരൻ പറയുകയും തുടർന്ന് രാവിലെ ഡ്രൈവറും മുന്ന് പേരും വാഹനം സ്റ്റാർട്ടാക്കി അൽപ്പം മുന്നോട്ട് പോകുബോൾ തന്നെ വാഹനത്തിൽ നിന്ന് പുകയുയർന് തി പിടിക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുവർ ഓടി മാറിയതിനാൽ അപകടം ഒഴിവായി.വാഹനം അല്പം ഓടിയപ്പോൾ തന്നെ സെൻ്റർ ലോക്ക് ആകാത്തത് വലിയ ഭാഗ്യമായെന്ന് വാഹനത്തിൽ സഞ്ചരിച്ചവർ മുന്നാർ പോലിസിൽ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇത്തരത്തിൽ ഒാടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചത്.