കേരളത്തിലെ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം ഹൈക്കോടതി റദ്ദാക്കി

0
77

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. 60 ഗ്രാംസ് പെർ സ്ക്വയർ മീറ്ററിന് താഴെ ഘനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കു ഏർപ്പെടുത്തിയ നിരോധനമാണ് റദ്ദാക്കിയത്.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സർക്കാരിന് അധികാരം ഇല്ലെന്നു ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. നിരോധിക്കാനുള്ള അധികാരം പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മന്റ് ചട്ട പ്രകാരം കേന്ദ്ര സർക്കാരിന് ആണെന്ന് കോടതി ചൂണ്ടി കാട്ടി.

പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോക്ടർ തിരുമേനിയും മറ്റുള്ളവരും സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹർജിക്കാര്‍ക്ക് വേണ്ടി അഡ്വ. പി എൻ സന്തോഷ് ഹാജരായി.