ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പൂർണ നിരോധനം; പ്ലാസ്റ്റികിനോട് ബൈ പറഞ്ഞ് യുഎഇ

0
61

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പൂർണ നിരോധനം പ്രഖ്യാപിച്ച് യുഎഇ. അടുത്ത വർഷം ജനുവരി ഒന്നുമുതൽ നിരോധനം പ്രാബല്യത്തിൽ വരും. പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയും നിർമാണവും വിതരണവും നിരോധിക്കും. 2026 ജനുവരി മുതൽ പ്ലാസ്റ്റിക് കപ്പുകൾക്കും പ്ലേറ്റുകൾക്കും ഉൾപ്പെടെ കൂടുതൽ പ്ലാസ്റ്റിക് നിർമിത വസ്തുക്കൾക്കും നിരോധനം നിലവിൽ വരും.

അതേസമയം, സംസ്ഥാനത്ത് ഏർപ്പെടുത്തിയ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എന്‍.നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന സർക്കാരിന് നിരോധിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

60 ജിഎസ്എമ്മിന് താഴെ കനമുള്ള പ്ലാസ്റ്റിക്ക് കവറുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.