ഡൽഹിയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം

0
87

ഡൽഹിയിൽ ബവാനയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം. ഭർത്താവും കുടുംബവും ചേർന്നാണ് തീ കൊളുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ് .

സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. സംഭവത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും എന്തുകൊണ്ടാണ് വീട്ടുകാരെ അറസ്റ്റ് ചെയ്യാത്തതെന്നും കമ്മീഷൻ പൊലീസിനോട് ചോദിച്ചു.

യുവതിക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ മാലിവാൾ ആവശ്യപ്പെട്ടു.