Monday
12 January 2026
33.8 C
Kerala
HomeKeralaസംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു. 180 സ്ഥാപനങ്ങളിലാണ് ഇന്നലെ മാത്രം പരിശോധന നടത്തിയത്.

ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും വൃത്തിഹീനമായ അന്തിരീക്ഷത്തിൽ പ്രവർത്തിച്ചതുമായ 29 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 30 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ലൈസൻസില്ലാതെ പ്രവർത്തിച്ച 7 ഹോട്ടലുകളും കണ്ടെത്തി. 6 സ്ഥാപനങ്ങളിൽ നിന്നും ഫുഡ് സാമ്പിളുകൾ ശേഖരിച്ച് പരിശോധക്ക് അയച്ചു.

നെടുമങ്ങാട് ഇന്ന് 2 ഹോട്ടലുകൾക്കും ബേക്കറികൾക്കും നോട്ടിസ് നൽകി. സംസം, കിച്ചൻ സൽകാര എന്നി ഹോട്ടലുകളിൽ നിന്നും നെപ്റ്റിയൂൺ, ക്രൗൺ എന്നി ബേക്കറികളിൽ നിന്നുമാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന ഇന്നും സംസ്ഥാനത്ത് തുടരുകയാണ്.

RELATED ARTICLES

Most Popular

Recent Comments