Thursday
18 December 2025
29.8 C
Kerala
HomeWorldഅറബ് പൗരൻ്റെ പാസ്‌പോർട്ടും ഫോണും മോഷ്ടിച്ച പ്രതിക്ക് തടവ് ശിക്ഷ

അറബ് പൗരൻ്റെ പാസ്‌പോർട്ടും ഫോണും മോഷ്ടിച്ച പ്രതിക്ക് തടവ് ശിക്ഷ

കടലിൽ നീന്താൻ ഇറങ്ങിയ ആളുടെ പാസ്‌പോർട്ടും ഫോണും സ്വകാര്യ വസ്തുക്കളും മോഷ്ടിച്ച അറബ് പൗരനെ ദുബായ് മിസ്‌ഡിമെയ്‌നർ കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ നാടുകടത്തും.

കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. ജെബിആർ ബീച്ചിൽ നീന്തൽ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സ്വകാര്യ സാധനങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി അറബ് പൗരൻ ശ്രദ്ധിച്ചത്. സമീപ പ്രദേശങ്ങളിൽ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി.

സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഇയാൾ കുറ്റം സമ്മതിക്കുകയും 250 ദിർഹത്തിന് ഫോൺ അതേ രാജ്യക്കാരന് വിറ്റതായി പറയുകയും ചെയ്തു. ഇരയുടെ ബാക്കി സാധനങ്ങൾ താൻ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments