വഴിയിൽ കിടന്ന് കിട്ടിയ മദ്യം കുടിച്ചു; 3 യുവാക്കൾ അവശനിലയില്‍

0
103

ഇടുക്കി അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുയുവാക്കള്‍ അവശനിലയിൽ. വഴിയില്‍ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്ന് യുവാക്കളുടെ മൊഴി. ആരോഗ്യനില മോശമായതിനെ തുടർന്ന് മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്.

ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമാകുന്നതായി കണ്ടതിനെ തുടർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.