Wednesday
17 December 2025
30.8 C
Kerala
HomeWorldയുക്രൈനിലേക്ക് യുദ്ധ വാഹനങ്ങൾ അയക്കുമെന്ന് യുഎസും ജർമ്മനിയും

യുക്രൈനിലേക്ക് യുദ്ധ വാഹനങ്ങൾ അയക്കുമെന്ന് യുഎസും ജർമ്മനിയും

റഷ്യൻ ആക്രമണം ശക്തമായ പശ്ചാത്തലത്തിൽ യുക്രൈനിലേക്ക് യുദ്ധ വാഹനങ്ങൾ അയക്കുമെന്ന് യുഎസിന്റെയും ജർമ്മനിയുടെയും നേതാക്കൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് ജോ ബൈഡനും ചാൻസലർ ഒലാഫ് ഷോൾസും തമ്മിൽ നടത്തിയ സംഭാഷണത്തിന് ശേഷം സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യുക്രൈനിന് ബ്രാഡ്ലി യുദ്ധ വാഹനം നൽകുമെന്ന് അമേരിക്കയും മാർഡർ ഇൻഫൻട്രി ഫൈറ്റിംഗ് വാഹനങ്ങൾ നിൽക്കുമെന്ന് ജർമ്മനിയും അറിയിച്ചു. യുദ്ധ വാഹനങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് യുക്രൈൻ സൈനികരെ പരിശീലിപ്പിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. ജർമ്മനി ഒരു പാട്രിയറ്റ് എയർ ഡിഫൻസ് ബാറ്ററിയും നൽകും.

കഴിഞ്ഞ ഫെബ്രുവരിയിൽ അധിനിവേശം ആരംഭിച്ചതുമുതൽ ഒരു പരുത്തിവരെ റഷ്യൻ സൈന്യത്തെ പിടിച്ചുകെട്ടാൻ യുക്രൈനെ സഹായിച്ചത് ഈ പാട്രിയറ്റ് എയർ ഡിഫൻസാണ്. “പ്രസിഡന്റ് ബൈഡനും ചാൻസലർ ഷോൾസും യുക്രൈന് ആവശ്യമായ സാമ്പത്തികവും മാനുഷികവും സൈനികവും നയതന്ത്രപരവുമായ പിന്തുണ തുടർന്നും നൽകും” പ്രസ്താവനയിൽ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments