തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

0
116

തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളം പടിഞ്ഞാറ്റുമുക്കിന് സമീപം കൊമ്പരമുക്കിൽ കാർത്തിക എന്ന വീട്ടിൽ രമേശൻ, ഭാര്യ സുലജകുമാരി, മകൾ രേഷ്മ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കട ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സംശയം. വിദേശത്ത് ആയിരുന്ന രമേശൻ ഇന്നലെയാണ് തിരികെ എത്തിയത്.

താമസിക്കുന്ന വീടും പുരയിടവും ബാങ്ക് ജപ്തി ചെയ്തിരുന്നു. ഈ കെട്ടിടത്തിലാണ് ആത്മഹത്യ ചെയ്തത്. സുലജകുമാരിയുടെ അച്ഛനും അമ്മയും തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു.