Wednesday
31 December 2025
24.8 C
Kerala
HomeKerala13കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സ്‌കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ

13കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സ്‌കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം ജില്ലയിലെ വലിയതുറയിൽ നിന്ന് 13കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സ്‌കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ. കരകുളം ഏണിക്കര സ്വദേശി വിഷ്ണുവിനെയാണ് (21) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മുത്തശിയുടെ പരാതിയിലാണ് അറസ്റ്റ്. നെടുമങ്ങാട്ട് രജിസ്റ്റർ ചെയ്ത മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊ​യി​ലാ​ണ്ടിയിൽ പ​തി​നേ​ഴു​കാ​രി​യെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ആ​റു വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും വിധിച്ചു. വ​ട​ക​ര പാ​ക്ക​യി​ൽ സ്വ​ദേ​ശി ആ​ന​പ്പാ​ന്റെ​വി​ട റി​നീ​ഷ് കു​മാ​റി​നെ​യാ​ണ് (42) കൊ​യി​ലാ​ണ്ടി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ്യൽ കോ​ട​തി ജ​ഡ്ജി ടി.​പി. അ​നി​ൽ ശി​ക്ഷി​ച്ച​ത്.

2020ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് കു​റ്റ്യാ​ടി​യി​ലേ​ക്കു യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്തി​രു​ന്ന പ്ര​തി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് കേ​സ്. പി​ഴ​സം​ഖ്യ​യി​ൽ ഒ​രു ല​ക്ഷം പ​രാ​തി​ക്കാ​രി​ക്കു ന​ൽ​ക​ണമെന്നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​ന്ന​ര വ​ർ​ഷം​കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണമെന്നും കോടതി വിധിയിൽ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments