Wednesday
31 December 2025
27.8 C
Kerala
HomeIndiaഎയര്‍ ഇന്ത്യ വിമാനത്തില്‍ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം; അറസ്റ്റ് ഒഴിവാക്കാന്‍ ഒളിത്താവളങ്ങള്‍ മാറ്റി പ്രതി

എയര്‍ ഇന്ത്യ വിമാനത്തില്‍ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം; അറസ്റ്റ് ഒഴിവാക്കാന്‍ ഒളിത്താവളങ്ങള്‍ മാറ്റി പ്രതി

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച കേസില്‍ പോലീസ് തിരയുന്ന യുവാവ് അറസ്റ്റില്‍ നിന്ന് രക്ഷനേടാന്‍ ഒളിത്താവളങ്ങള്‍ മാറ്റുന്നതായി റിപ്പോര്‍ട്ട്. പ്രതിയായ ശങ്കര്‍ മിശ്രയ്ക്ക് മുംബൈയിലും ബെംഗളൂരുവിലും ഓഫീസ് ഉള്ളതിനാല്‍  ഈ രണ്ട് നഗരങ്ങളിലും ഡല്‍ഹി പോലീസ് റെയ്ഡ് നടത്തുന്നുണ്ട്.

ഈ രണ്ട് നഗരങ്ങളിലേക്കും പ്രതി പതിവായി സഞ്ചരിക്കുന്നത് കണക്കിലെടുത്താണ് നീക്കം. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയാണെങ്കിലും പ്രതി, ഡല്‍ഹിയിലോ ബംഗളൂരുവിലോ ആകാം ഒളിവിലിരിക്കുന്നത് എന്നാണ് പോലീസിന്റെ നിഗമനം.

നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ വെച്ചാണ് പ്രതി എഴുപതുകാരിയായ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചത്. പ്രതി മ്ദ്യലഹരിയിലായിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍സ് ഫാര്‍ഗോ എന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ് ശങ്കര്‍ മിശ്ര. ശങ്കര്‍ മിശ്രയുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ അദ്ദേഹം മുംബൈയിലെ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതായി ഇന്ത്യടുഡേയുടെ അന്വേഷണത്തില്‍ കണ്ടെത്തി.

RELATED ARTICLES

Most Popular

Recent Comments