Thursday
18 December 2025
23.8 C
Kerala
HomeIndia‘വനിത യാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചു’; പാരീസ് – ഡൽഹി വിമാനത്തിലും മദ്യപന്‍റെ അതിക്രമം

‘വനിത യാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചു’; പാരീസ് – ഡൽഹി വിമാനത്തിലും മദ്യപന്‍റെ അതിക്രമം

എയർ ഇന്ത്യ വീണ്ടും വിവാദത്തിൽ. യാത്രക്കാരൻ മൂത്രമൊഴിച്ചതായി മറ്റൊരു പരാതി കൂടി ലഭിച്ചു. പാരിസ് – ഡൽഹി വിമാനത്തിലാണ് സംഭവം. വനിത യാത്രികയുടെ പുതപ്പില്‍ മദ്യപിച്ച് ലക്കുകെട്ട വ്യക്തി മൂത്രമൊഴിച്ചു.

കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ന്യൂയോർക്ക് – ഡൽഹി വിമാനത്തിൽ യുവതി അതിക്രമം നേരിടേണ്ടി വന്നതിന്‍റെ ഞെട്ടല്‍ മാറും മുമ്പാണ് സമാനമായ മറ്റൊരു പരാതി എത്തിയിരിക്കുന്നത്. അതേസമയം ന്യൂയോർക്ക് -ഡൽഹി വിമാനത്തിൽ സഹയാത്രികയ് ക്ക് നേരെ അതിക്രമം നടത്തിയത് മുംബൈ വ്യവസായിയെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മുംബൈ സ്വദേശിയായ 50 കാരനായ ശേഖർ മിശ്രയാണ് വിമാനത്തിൽ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരാതിക്കാരി 72 വയസുള്ള കര്‍ണ്ണാടക സ്വദേശിയാണ്. വ്യവസായിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതടക്കം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments