അമേരിക്കയില്‍ വെടിവയ്പ്പില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ കൊല്ലപ്പെട്ടു

0
83

അമേരിക്കയില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. യൂറ്റ സംസ്ഥാനത്തിലെ ഉള്‍ഗ്രാമമായ എനകിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് എട്ടുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് കുട്ടികളുമുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എണ്ണായിരം പേര്‍ മാത്രം താമസിക്കുന്ന ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കര്‍ഷക കുടുംബങ്ങളാണ് ഇവിടെയുള്ളത്.

കൊല്ലപ്പെട്ടവരെ കുറിച്ചോ വെടിവയ്പ്പുണ്ടായ സാഹചര്യങ്ങളെ കുറിച്ചോ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് അധികാരികള്‍ക്ക് മറ്റ് വിവരങ്ങള്‍ ലഭ്യമല്ലെന്നും വീടിനുള്ളില്‍ എന്താണ് സംഭവിച്ചതെന്നോ അറിയാന്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.