അഗസ്ത്യാർകൂടം ട്രക്കിംഗ്; ബുക്കിങ് ഇന്ന് 11 മണി മുതൽ

0
92

അഗസ്ത്യാർകൂടം ട്രക്കിംഗ് ജനുവരി 16ന് ആരംഭിക്കും. ഫെബ്രുവരി 15നാണ് ട്രക്കിംഗ് സമാപിക്കുന്നത്. ഇന്ന് മുതൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. രാവിലെ പതിനൊന്ന് മണിക്കാണ് ബുക്കിംഗ് ആരംഭിക്കുന്നത്. വനംവകുപ്പിന്റെ www.forest.kerala.gov.in, serviceonline.gov.in/trekking എന്നീ വെബ്‌സൈറ്റുകൾ വഴി ബുക്കിംഗ് നടത്താം. പൂജാദ്രവ്യങ്ങൾ, പ്ലാസ്‌റ്റിക്, മദ്യം, മറ്റ് ലഹരിപദാർത്ഥങ്ങൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.

ട്രക്കിങ്ങിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായി. ഒരു ദിവസം പരമാവധി 75 പേർക്കാണ്‌ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ബോണക്കാട്, അതിരുമല എന്നിവിടങ്ങളിൽ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകൾ ലഭ്യമാണ്. നെയ്യാർ, കോട്ടൂർ, പേപ്പാറ നെയ്യാർ, കോട്ടൂർ, പേപ്പാറ എന്നിവിടങ്ങളിലെ കാട്ടുവഴികളിലും വനംവകുപ്പിന്റെ കർശന പരിശോധനകൾ ഉണ്ടാകും.

വാർത്താവിനിമയ സംവിധാനത്തിനായി ബോണക്കാട്, പേപ്പാറ, അതിരുമല, നെയ്യാർ, കോട്ടൂർ എന്നിവിടങ്ങളിൽ വയർലസ് സ്‌റ്റേഷനുകളുമുണ്ടാകും. വനംവകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഗൈഡുകൾക്കൊപ്പമാണ് യാത്ര ചെയ്യേണ്ടത്. പാസില്ലാതെ അതിക്രമിച്ച് ട്രക്കിംഗ് നടത്താനെത്തുന്നവരെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇക്കുറി 31ദിവസമാണ് സന്ദർശനത്തിന് അനുവദിച്ചത്. എങ്കിലും രണ്ടായിരത്തിൽ അധികം പേർക്ക് മാത്രമാണ് സന്ദശനാനുമതി.