Monday
12 January 2026
27.8 C
Kerala
HomeKeralaവൃത്തിഹീനം, ലൈസന്‍സുമില്ല; ഓപ്പറേഷന്‍ ഹോളിഡേയില്‍ പൂട്ടിച്ചത് 43 ഹോട്ടലുകള്‍

വൃത്തിഹീനം, ലൈസന്‍സുമില്ല; ഓപ്പറേഷന്‍ ഹോളിഡേയില്‍ പൂട്ടിച്ചത് 43 ഹോട്ടലുകള്‍

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളില്‍ 43 ഹോട്ടലുകള്‍ അടച്ചുപൂട്ടി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനമാണ് നിര്‍ത്തിവെയ്പ്പിച്ചത്. 138 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 44 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകള്‍ തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

കൂടാതെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷന്‍ ഹോളിഡേയുടെ ഭാഗമായി ഡിസംബര്‍ 31 വരെ 5864 പരിശോധനകള്‍ നടത്തിയതായി മന്ത്രി അറിയിച്ചു. 26 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ക്രിസ്തുമസ് പുതുവത്സര അവധിക്കാലവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പ്രത്യേക പരിശോധനയിലൂടെയാണ് ഒരാഴ്ചയ്ക്കിടെ ഇത്രയധികം കടകള്‍ക്കെതിരെ നടപടിയുണ്ടായത്.

എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു. 802 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 337 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 540 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു.

RELATED ARTICLES

Most Popular

Recent Comments