Friday
19 December 2025
20.8 C
Kerala
HomeKeralaതിരുവനന്തപുരം നഗരസഭാ പരിധിയിൽ ഇന്ന് അവധി

തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഇന്ന് അവധി

തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. ബീമാപ്പള്ളി ഉറൂസ് മഹോത്സവം പ്രമാണിച്ചാണ് പ്രാദേശിക അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ഡിസംബർ 25ന് ആരംഭിച്ച ഉറൂസ് നാളെ സമാപിക്കും.

അതേസമയം, സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നതിനാൽ കോഴിക്കോട് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഏഴു വരെ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള സ്‌കൂളുകൾക്കാണ് അവധി. സെക്കൻഡറി- വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾക്കും അവധി ബാധകമാണ്.

അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 24 വേദികളിലായി 14000 മത്സരാർഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. പാലക്കാട് നിന്നെത്തിച്ച കലാ കിരീടം ഇന്നലെ ജില്ലാഅതിർത്തിയിൽ നിന്ന് ഏറ്റുവാങ്ങി വർണാഭമായ ഘോഷയാത്രയോട്കൂടി കലോത്സവ നഗരിയിലെത്തിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments