Thursday
18 December 2025
31.8 C
Kerala
HomeArticles2022 ഡിസംബറിൽ ഒല വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ

2022 ഡിസംബറിൽ ഒല വിറ്റത് 25,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ

ഒല ഇലക്ട്രിക് 2022 ഡിസംബറിൽ മാത്രം ഇന്ത്യയിൽ 25,000 ഇലക്ട്രിക് സ്‌കൂട്ടറുകൾ വിറ്റതായി റിപ്പോർട്ടുകൾ. ഇത് കമ്പനി രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ വിപണയിൽ 30 ശതമാനത്തിലധികം വിഹിതമുള്ള ഇവി നിർമ്മാതാവാക്കി മാറ്റിയിരിക്കുകയാണ്.

“ഓർക്കാൻ ഒരു ഡിസംബർ! ഞങ്ങൾ 25000 സ്‌കൂട്ടറുകൾ വിറ്റു, ഞങ്ങളുടെ വിപണി വിഹിതം 30 ശതമാനമായി ഉയർത്തി. ഇന്ത്യയുടെ ഇവി വിപ്ലവം യഥാർത്ഥത്തിൽ കുതിച്ചുയർന്നു! 2023 ഇതിലും വലുതായിരിക്കും. കൂടുതൽ ഉയരത്തിൽ മുന്നേറും” ഒലയുടെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ ട്വീറ്റ് ചെയ്‌തു.

വിപുലീകരണ പാതയിലാണ് ഒല ഇപ്പോഴുള്ളത്. 2023 മാർച്ച് അവസാനത്തോടെ രാജ്യത്ത് 200 ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള പാതയിലാണ് കമ്പനി, രാജ്യത്തുടനീളം ഇതിനകം ഒലയുടെ 100 എക്‌സ്‌പീരിയൻസ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള മാറ്റം വേഗത്തിലാക്കാൻ കമ്പനി ഇലക്ട്രിക് വാഹനങ്ങളുടെ ശക്തമായ റോഡ്‌മാപ്പ് തയ്യാറാക്കുകയാണ്.

കമ്പനി അടുത്തിടെ MoveOS 3 എന്ന അപ്‌ഡേറ്റും പുറത്തിറക്കിയിരുന്നു. ഇത് 1 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ലഭ്യമായ (OTA) ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റാണ്. 50ലധികം സവിശേഷതകളും, പ്രകടന മെച്ചപ്പെടുത്തലുകളും ഉൾക്കൊള്ളുന്ന MoveOS 3, Ola-യുടെ S1 സ്‌കൂട്ടറുകളുടെ കഴിവുകൾ പരമാവധി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

നിലവിൽ 27 ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഒല സ്‌കൂട്ടറുകൾ വിതരണം ചെയ്യുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഉത്പാദനം 2021 ജൂണിൽ ഉണ്ടായിരുന്ന 4000 യൂണിറ്റിൽ നിന്ന് വർഷാവസാനത്തോടെ 80,000 യൂണിറ്റായി വർധിച്ചതിനാൽ 2022ൽ Ola ഇലക്ട്രിക് 20 മടങ്ങ് വളർച്ച കൈവരിച്ചതായി ഭവിഷ് അഗർവാൾ അടുത്തിടെ പ്രസ്‌താവിച്ചിരുന്നു.

“ഒരു വർഷം കൊണ്ട് ഇത്രയധികം നേട്ടങ്ങൾ കൈവരിച്ചെങ്കിലും ഇതൊരു തുടക്കം മാത്രമാണ്. ഇതിലും വലിയ അവസരമാണ് മുന്നിലുള്ളത്” ഭവിഷ് അഗർവാൾ പറഞ്ഞു. ആഗോള തലത്തിൽ ഇവികളുടെ കേന്ദ്രമാകാൻ ഇന്ത്യയ്ക്ക് നാല് കാര്യങ്ങൾ ആവശ്യമാണെന്നും അഗർവാൾ കൂട്ടിച്ചേർത്തു. പ്രാദേശികമായി വിതരണ ശൃംഖലകൾ സൃഷ്‌ടിക്കുക, ഗവേഷണ-വികസനത്തിൽ നിക്ഷേപിക്കുക, പ്രധാന സാങ്കേതികവിദ്യ വികസിപ്പിക്കുക, അവസാനമായി ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ ഒപ്പം നിർത്തുക എന്നിവ ഇതിൽ ചിലതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments