വേറിട്ട ലുക്കില്‍ അമ്പരപ്പിച്ച് ടൊവിനോ: ‘അദൃശ്യ ജാലകങ്ങൾ’ ഫസ്റ്റ് ലുക്ക്

0
67

ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങൾ’ എന്ന ചിത്രത്തിലെ ടൊവിനോ തോമസിന്റെ (Tovino Thomas) ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. വേറിട്ട ഗെറ്റപ്പിലുള്ള ടൊവിനോയാണ് ഫസ്റ്റ് ലുക്കിലുള്ളത്. മുഷിഞ്ഞ ഷര്‍ട്ടും പാന്റും ധരിച്ചാണ് ടൊവിനോയുടെ കഥാപാത്രം എത്തിയിരിക്കുന്നത്. ടൊവിനോ തന്നെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

‘അദൃശ്യ ജാലകങ്ങളി’ലേത് പേരില്ലാത്ത കഥാപാത്രമാണെന്ന് ടൊവിനോ കുറിച്ചു. കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഇത്. സര്‍റിയലിസത്തില്‍ ഊന്നിയുള്ള തന്റെ ആദ്യ ചിത്രമാണ് ഇതെന്നും നമുക്ക് ചുറ്റുമുള്ള നിരവധിയായ മനുഷ്യരെ പ്രതിനിധീകരിക്കുന്ന സിനിമയാണെന്നും സ്റ്റില്ലുകള്‍ പങ്കുവെച്ചുകൊണ്ട് ടൊവിനോ പറഞ്ഞു.

നിമിഷ സജയനാണ് ‘അദൃശ്യ ജാലകങ്ങളി’ലെ നായിക. മറ്റൊരു പ്രധാന കഥാപാത്രമായി ഇന്ദ്രന്‍സുമുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. എല്ലനര്‍ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്‌സ് എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.