കുവൈത്തില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യവുമായി മൂന്നുപേരെ അറസ്റ്റു ചെയ്തു. ഇവരിൽ നിന്നും 830 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്നും മദ്യവില്‍പ്പനയിലൂടെ നേടിയ പണവും കണ്ടെടുത്തു.
അറസ്റ്റിലായ മൂന്നുപേരെയും ഇവരിൽ നിന്നും പിടിച്ചെടുത്ത മദ്യവും ഉള്‍പ്പെടെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കുറച്ചു ദിവസം മുന്നേയും കുവൈത്തില്‍ സമാന രീതിയില്‍ മദ്യം പിടിച്ചെടുത്തിരുന്നു. അന്ന് മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിലായിരുന്നു. ഇവരെ ആഭ്യന്തര മന്ത്രാലയം നടത്തിയ പരശോധനകളിൽ രണ്ട് സ്ഥലങ്ങളില്‍ നിന്നാണ് പിടികൂടിയത്. അറസ്റ്റിലായ രണ്ടുപേരുടെ കൈവശം 98 കുപ്പി മദ്യമുണ്ടായിരുന്നു. അറസ്റ്റിലായ മൂവരേയും പിടിച്ചെടുത്ത സാധനങ്ങൾക്കൊപ്പം തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ പിടിയിലായവർ ആരാണെന്നോ എന്താണെന്നോ ഒരു വിവരവും അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല.