ചൈനയുടെ ഭീഷണി ശക്തമായതോടെ നിർബന്ധിത സൈനിക സേവനം നീട്ടാനൊരുങ്ങി തായ്വാൻ

0
90

ചൈനയുടെ ഭീഷണി ശക്തമായതോടെ നിർബന്ധിത സൈനിക സേവനം നീട്ടാനൊരുങ്ങി തായ്വാൻ. സൈനിക സേവനം നാല് മാസത്തിൽ നിന്നും ഒരു വർഷമായി നീട്ടുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കുമെന്ന് മുതർന്ന് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. തായ്വാനിലെ ദ്വീപിൽ ചൈനയുടെ സമ്മർദ്ദം കൂടിവരുന്ന പശ്ചാത്തലത്തിലാണിത്. യുസ് വാർഷിക പ്രതിരോധ ബില്ലിൽ തായ്‌വാന് പ്രാധാന്യം നൽകിയതിൽ പ്രതിഷേധിച്ചാണ് ചൈനയുടെ നീക്കം.

ദ്വീപിന്റെ സിവിൽ ഡിഫൻസ് ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാ മീറ്റംഗ് വിളിക്കുമെന്നും പുതിയ സിവിൽ ഡിഫൻസ് നടപടികൾ നടപ്പാക്കുമെന്നും തായ്വാൻ പ്രസിഡന്റ് സായ് ഇംഗ്- വെന്റെയുടെ ഓഫീസ് അറിയിച്ചു. സിവിൽ ഡിഫൻസ് നടപടികളെ കുറിച്ച് തായ്വാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രതിരോധ മന്ത്രാലയത്തിലെയും ദേശീയ സുരക്ഷാ കൗൺസിലിലെയും ഉന്നതതല ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

തായ്‌പേയ് ദ്വീപിന്റെ വ്യോമമേഖലയിലേക്ക് എക്കാലത്തേയും വലിയ സൈനിക അഭ്യാസമാണ് ചൈന നടത്തിയത്. 43 സൈനിക വിമാനങ്ങൾ അതിർത്തികൾ മുറിച്ചു കടന്നു. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌പേയ് സന്ദർശനത്തെ തുടർന്നാണ് തായ്വാനും ചൈനയും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. ഓഗസ്റ്റിലായിരുന്നു ഇത്. ചൈനയുടെ ഏതെങ്കിലും തരത്തിലുള്ള അധിനിവേശ ശ്രമമുണ്ടായാൽ അതിനെ നേരിടാൻ പ്രാപ്തരായ സൈനികരെ വിന്യസിക്കുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.

തായ്വാൻ സ്വയംഭരണ പ്രദേശമെന്ന് അവകാശപ്പെടുമ്പോഴും തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണ് അതെന്നാണ് ചൈനയുടെ വാദം. ചൈനയുടെ സൈനിക പീഡനം സമീപ വർഷങ്ങളിൽ നിരവധി തവണ ഉണ്ടായിട്ടുണ്ട് എന്നാണ് തായ്വാന്റെ ആരോപണം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ദിവസേന യുദ്ധ വിമാനങ്ങളും കപ്പലുകളും ദ്വീപിലേക്ക് അയച്ചിട്ടുണ്ട് എന്നും ആരോപിക്കുന്നു.