മൂന്നാറിൽ കാട്ടാനകൾക്ക് രോ​ഗ ബാധ; 10 ദിവസത്തിനിടെ മൂന്ന് ആനകുട്ടികൾ ചരിഞ്ഞു

0
85

മൂന്നാറിൽ കാട്ടാനകൾക്ക് രോ​ഗ ബാധ. ഇതേതുടർന്ന് 10 ദിവസത്തിനിടെ മൂന്ന് ആനകുട്ടികൾ ചരിഞ്ഞു.

മരണ കാരണം ഹെർപീസ് രോ​ഗ ബാധയെന്ന് സംശയം. കുട്ടിയാനകളിൽ കാണപ്പെടുന്ന വൈറസ് രോ​ഗമാണ് ഹെർപീസ്.

സംഭവത്തിൽ വനം വകുപ്പ് വിശദമായ പരിശോധന ആരംഭിച്ചു. മാട്ടുപെട്ടി മേഖലയിലെ ആനകളിലാണ് രോഗ ബാധ സംശയിക്കുന്നത്.