ഗുജറാത്തിൽ സ്കൂൾ ഗേറ്റ് വീണ് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

0
74

ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ സർക്കാർ സ്‌കൂളിന്റെ ഇരുമ്പ് ഗേറ്റിന് വീണ് എട്ട് വയസുകാരി മരിച്ചു. ഡിസംബർ 20 ന് രാംപൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. അഹമ്മദാബാദിൽ വെള്ളിയാഴ്ച തലയ്ക്ക് പരിക്കേറ്റ പെൺകുട്ടി ചികിത്സയ്ക്കിടെ മരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെത്തുടർന്ന് സ്‌കൂൾ പ്രിൻസിപ്പലിനെ അടിയന്തരമായി സസ്പെൻഡ് ചെയ്തു.

കളിക്കുന്നതിനിടെയാണ് ഇരുമ്പ് ഗേറ്റ് വിദ്യാർത്ഥിനിയുടെ പുറത്തേക്ക് വീണത്. ഗേറ്റിൽ തട്ടി വിദ്യാർത്ഥിനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രാഥമിക ശുശ്രൂഷയ്ക്കായി ദഹോദിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെന്നും അവിടെ നിന്ന് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലേക്ക് റഫർ ചെയ്തതായും വിദ്യാഭ്യാസ ഓഫീസർ മയൂർ പരേഖ് പറഞ്ഞു.

ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പെൺകുട്ടി മരിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെത്തുടർന്ന് സ്‌കൂൾ പ്രിൻസിപ്പലിനെ അടിയന്തരമായി സസ്പെൻഡ് ചെയ്തതായി പരേഖ് പറഞ്ഞു. ദഹോദ് റൂറൽ പൊലീസ് സ്‌റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും പൊലീസ് ഓഫീസർ പറഞ്ഞു.