Wednesday
31 December 2025
24.8 C
Kerala
HomeKeralaകരിപ്പൂര്‍ വിമാനത്താവളത്തിൽ കൊറിയന്‍ വനിത പീഡിപ്പിക്കപ്പെട്ടെന്ന് പരാതി

കരിപ്പൂര്‍ വിമാനത്താവളത്തിൽ കൊറിയന്‍ വനിത പീഡിപ്പിക്കപ്പെട്ടെന്ന് പരാതി

കരിപ്പൂര്‍ വിമാനത്താവളത്തിൽ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പറഞ്ഞത്.

രണ്ട് ദിവസം മുമ്പാണ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ യുവതി പിടിയിലാകുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പൊലീസിന് കൈമാറി. വൈദ്യപരിശോധനക്ക് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴാണ് യുവതി, താൻ കരിപ്പൂരിൽ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടറോട് വെളിപ്പെടുത്തിയത്.

ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

RELATED ARTICLES

Most Popular

Recent Comments