കോവിഡ് മഹാമാരിയുടെ വിസ്‌ഫോടനം നടക്കുന്ന ചൈനയില്‍ ലക്ഷക്കണക്കിന് ആളുകളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു കവിയുന്നതിനിടെ ഹൃദയഭേദകമായ വീഡിയോ പുറത്ത്. രോഗം വന്ന് മരിച്ചവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കള്‍ ശ്മശാനങ്ങള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആരോഗ്യ വിദഗ്ധന്‍ എറിക് ഫീഗല്‍-ഡിംഗ് ട്വിറ്ററില്‍ പങ്കിട്ട ഒരു വീഡിയോയില്‍ കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സംസ്‌കാര കര്‍മ്മങ്ങള്‍ നടത്താനായി മൃതദേഹം മണിക്കൂറുകളോളം പേറുന്ന ഹൃദയഭേദകമായ ദൃശ്യങ്ങള്‍ കാണിക്കുന്നു.
”ശ്മശാനങ്ങളിലേക്ക് നീളുന്ന നീണ്ട വരികള്‍- നിങ്ങളുടെ പ്രിയപ്പെട്ടവരെ സംസ്‌കരിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുമെന്ന് സങ്കല്‍പ്പിക്കുക, അതിനായി മണിക്കൂറുകളോളം അവരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് നീങ്ങുകയും വേണം – ചൈനയില്‍് ആഞ്ഞടിക്കുന്ന ഭയാനകമായ COVID19 തരംഗത്തോട് നമുക്ക് സഹാനുഭൂതി കാണിക്കാം” വീഡിയോ സഹിതം ഡാങ് ട്വീറ്റ് ചെയ്തു.
കൊറോണ വൈറസിന്റെ മറ്റൊരു കടുത്ത തരംഗം ചൈനയെ ബാധിച്ചതോടെ ഡിസംബര്‍ 1 മുതല്‍ നിരവധി പേരാണ് അണുബാധയ്ക്ക് കീഴടങ്ങിയത്. ഡിസംബര്‍ 1 നും 20 നും ഇടയില്‍ ചൈനയില്‍ കോവിഡ്-19ന്റെ കുതിച്ചുചാട്ടമാണ് ഉണ്ടായയത്. രാജ്യത്തുടനീളമുള്ള ഏകദേശം 248 ദശലക്ഷം ആളുകള്‍ക്ക് അതായത് മൊത്തം ജനസംഖ്യയുടെ 17.56 ശതമാനം പേര്‍ക്ക് ഈ കാലയളവില്‍ കോവിഡ് ബാധിച്ചതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷനില്‍ നിന്ന് ചോര്‍ന്ന ഒരു രേഖ ചൂണ്ടിക്കാട്ടുന്നുട്ടി ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.