Wednesday
31 December 2025
27.8 C
Kerala
HomeWorldഅതിശൈത്യത്തിൽ അമേരിക്കയും കാനഡയും: താപനില മൈനസ് 45 ഡിഗ്രീ വരെ താഴ്ന്നു

അതിശൈത്യത്തിൽ അമേരിക്കയും കാനഡയും: താപനില മൈനസ് 45 ഡിഗ്രീ വരെ താഴ്ന്നു

ശീതകാല കൊടുങ്കാറ്റിൽ അമേരിക്കയിലും കാനഡയിലും ജനജീവിതം സ്തംഭിച്ചു. ഹിമാപതത്തിൽ അമേരിക്കയിൽ 26 പേർ മരണപ്പെട്ടുവെന്നാണ് വിവരം. കനത്ത ശീതക്കാറ്റിനെ തുടർന്നുണ്ടായ വൈദ്യുതി മുടക്കം രണ്ട് ലക്ഷത്തിലധികം പേരെ ബാധിച്ചെന്നാണ് വിവരം. അതികഠിനമായ തണ്ണുപ്പും ഇടവേളയില്ലാത്ത മഞ്ഞുവീഴ്ചയും ചേർന്നതോടെ അമേരിക്കയിലെ പല സംസ്ഥാനങ്ങളും ഏതാണ്ട് മരവിച്ച നിലയിലാണ്.

ഈ വാരാന്ത്യത്തോടെ പല സംസ്ഥാനങ്ങളിലും അതിശൈത്യത്തിന് കുറവുണ്ടാകും എന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ നിരീക്ഷകർ. ഐസും മഞ്ഞും പൊതിഞ്ഞ വീടുകളിൽ കുടുങ്ങിയ നിലയിലാണ് ലക്ഷക്കണക്കിന് അമേരിക്കക്കാർ. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആയിരക്കണക്കിന് വിമാനങ്ങൾ ഈ ദിവസങ്ങളിൽ റദ്ദാക്കിയത്.

ഇതോടെ നിരവധി ആളുകളുടെ ക്രിസ്മസ് പദ്ധതികളും താറുമാറായി. ക്രിസ്മസ് ദിനത്തിൽ ഉച്ചവരെ മാത്രം 1700 വിമാനങ്ങളാണ് അമേരിക്കയിൽ റദ്ദാക്കിയത്. ശനിയാഴ്ച 3500ഉം, വെള്ളിയാഴ്ച 6000ഉം വിമാനസർവ്വീസുകൾ ആണ് റദ്ദായത്.

RELATED ARTICLES

Most Popular

Recent Comments