കേരള സൈക്കിൾ പോളോ താരം നിദാ ഫാത്തിമയുടെ സംസ്‌കാരം ഇന്ന്

0
98

നാഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ താരം നിദാ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. പിതാവ് ഷിഹാബുദ്ദീൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഒപ്പം ജനപ്രതിനിധികളുമെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നിദയുടെ മൃതദേഹം നിദ പഠിച്ചിരുന്ന നീർക്കുന്നം സ്‌കൂളിൽ ആദ്യം പൊതുദർശനത്തിന് വെക്കും ഇതിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകും. അമ്പലപ്പുഴ കാക്കാഴം ജുമാമസ്ജിദിലാണ് സംസ്‌കാരം.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. നിദയുടെ രക്ത സാമ്പിളുകൾ മൂന്നു ലാബുകളിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യ വിഷബാധയല്ലെന്നാണ് ടീം അധികൃതർ നൽകുന്ന വിവരം.

ആശുപത്രിക്കെതിരെ കുടുംബം നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം ഉണ്ടാകും. സംസ്ഥാന സർക്കാരും മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ ഒളിപിക് അസോസിയേഷൻ ദേശീയ സൈക്കിൾ ഫെഡറഷനോട് റിപ്പോർട്ട് ആവശ്യപ്പെടും.