രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 201 കോവിഡ് സ്ഥിരീകരിച്ചത് കേസുകൾ 

0
92

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 201 കോവിഡ് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ 3397 പേരാണ് കോവിഡ് ബാധിച്ച് വീടുകളിലും ആശുപത്രികളിലും ചികിത്സയിൽ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവകെ 4.46 കോടി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,30,891 പേർ വൈറസ് ബാധിച്ച മരിച്ചു. 97 കോടി ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36, 315 ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

98.8% രോഗമുക്തി നിരക്ക്. രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.