പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു; രാജസ്ഥാനില്‍ ആര്‍.പി.എസ്.സി പരീക്ഷ റദ്ദാക്കി

0
93

റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോരുന്ന സംഭവങ്ങള്‍ രാജസ്ഥാനില്‍ തുടര്‍ക്കഥയാവുകയാണ്. പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് തന്നെ റദ്ദാക്കിയതാണ് ഒടുവിലത്തെ സംഭവം. പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പ് പരീക്ഷ റദ്ദാക്കിയതിനാല്‍, പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികളും വലഞ്ഞിരിക്കുകയാണ്.

ഇന്ന് അതായത്, ഡിസംബര്‍ 24ന് രണ്ടാം ഗ്രേഡ് അധ്യാപക നിയമനത്തിനുള്ള പരീക്ഷ രാജസ്ഥാനില്‍ നടക്കാനിരിക്കുകയായിരുന്നു. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ അതിന്റെ ചോദ്യ പേപ്പര്‍ പുറത്ത് പ്രചരിക്കാന്‍ തുടങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യപേപ്പര്‍ പ്രചരിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ തിടുക്കത്തില്‍ പരീക്ഷ റദ്ദാക്കുകയായിരുന്നു.

രണ്ടാം ഗ്രേഡ് അധ്യാപക നിയമനത്തിന് സംസ്ഥാനത്തൊട്ടാകെ നിന്നും നിരവധി ഉദ്യോഗാര്‍ഥികളാണ് വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ എത്തിയിരുന്നത്. ഞായറാഴ്ച രാവിലെ മുതല്‍ പരീക്ഷ നടത്താനുള്ള നടപടികളും പരീക്ഷാ കേന്ദ്രങ്ങളില്‍ നടന്നിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനവും നല്‍കി തുടങ്ങിയിരുന്നു. പരീക്ഷാ ഹാളില്‍ അനുവദിച്ച സീറ്റില്‍ പരീക്ഷയെഴുതാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കയറി ഇരിക്കുകയും ചെയ്തു.

പരീക്ഷ റദ്ദാക്കിയ വിവരം അറിഞ്ഞപ്പോള്‍ ചോദ്യ പേപ്പറുകള്‍ വിതരണം ചെയ്ത് പരീക്ഷ തുടങ്ങാന്‍ കാത്തിരിക്കുകയായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍. പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നതായുള്ള വിവരം അധികൃതര്‍ ഉദ്യോഗാര്‍ത്ഥികളോട് പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. ഈ പരീക്ഷ ഇന്ന് ഇനി നടക്കില്ല. രണ്ടാം ഷിഫ്റ്റില്‍ നടക്കുന്ന പരീക്ഷയുടെ പൊതുവിജ്ഞാനം, സയന്‍സ് ചോദ്യപേപ്പറുകളും ചോര്‍ന്നതായി പറയപ്പെടുന്നു.