ഐസിഐസിഐ – വിഡിയോകോൺ അഴിമതി കേസ്; ബാങ്ക് മുൻ എംഡി ചന്ദ കൊച്ചാറും ഭർത്താവും അറസ്റ്റിൽ

0
107

ഐസിഐസിഐ – വിഡിയോകോൺ അഴിമതി കേസിൽ ഐസിഐസിഐ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായി. അഴിമതി നിരോധന നിയമപ്രകാരമാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. വിഡിയോകോൺ ഗ്രൂപ്പിന് 1875 കോടി രൂപ ഐസിഐസിഐ ബാങ്കിൽ നിന്നും വായ്പ നൽകിയതിലാണ് അഴിമതി കണ്ടെത്തിയത്.

ചന്ദ കൊച്ചാറിന്റെ നേതൃത്വത്തിലുള്ള ഐസിഐസിഐയുടെ കമ്മിറ്റി ഏതാണ്ട് മുന്നൂറ് കോടിയുടെ ലോൺ അനുവദിച്ചിരുന്നു. ഇതിൽ നിന്ന് ഏതാണ്ട് 64 കോടി രൂപ ഭർത്താവായിട്ടുള്ള ദീപക് കൊച്ചാറിൻ്റെ മറ്റൊരു സ്ഥാപനമായ എൻആർപിഎലിലേക്ക് മാറ്റിയതായി എൻഫോഴ്സ്‌മെൻ്റ് കണ്ടെത്തിയിരുന്നു. ഈ കേസില് ഭർത്താവിനെ എൻഫോഴ്സ്‌മെൻ്റ് അറസ്റ്റ് ചെയ്തിരുന്നു.