Tuesday
30 December 2025
31.8 C
Kerala
HomeKeralaചാൾസ് ശോഭരാജ് ജയിൽ മോചിതനായി

ചാൾസ് ശോഭരാജ് ജയിൽ മോചിതനായി

ബിക്കിനി കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. 19 വർഷങ്ങൾക്ക് ശേഷമാണ് ശോഭരാജ് ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. 1970 മുതൽ 1980 വരെ നിരവധി കൊലപാതക കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. നേപ്പാൾ ജയിലിൽ നിന്ന് പോലീസ് വാനിൽ ചാൾസ് പുറപ്പെടുന്നത് കണ്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. ശോഭരാജിന്റെ പാസ്പോർട്ടും വിസയും ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ചാൾസ് ശോഭരാജിന് നിരവധി രാജ്യങ്ങളുടെ വ്യാജ പാസ്പോർട്ടുകൾ ഉള്ളതിനാൽ, ഫ്രഞ്ച് എംബസിക്ക് അവന്റെ യഥാർത്ഥ പാസ്പോർട്ട് തിരിച്ചറിഞ്ഞതിനുശേഷം മാത്രമേ വിസ നടപടികൾ ആരംഭിക്കാൻ കഴിയൂ. ‘ബിക്കിനി കില്ലർ’ എന്നറിയപ്പെടുന്ന 78 കാരനായ സീരിയൽ കില്ലറെ ഫ്രാൻസിലേക്ക് നാടുകടത്തുന്നതിന് മുന്നോടിയായി ഇമിഗ്രേഷൻ തടങ്കലിലേക്ക് മാറ്റുകയാണെന്ന് പോലീസ് പറഞ്ഞു.

പ്രായാധിക്യം കണക്കിലെടുത്താണ് നേപ്പാൾ സുപ്രീം കോടതി ചാൾസ് ശോഭരാജിന് ജയിൽ മോചനം അനുവദിച്ചത്. ജയിൽ മോചിതനായി 15 ദിവസത്തിനകം നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു. കൊലപാതകം, മോഷണം, വഞ്ചന തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ചാൾസ് ശോഭരാജ്. വിനോദസഞ്ചാരത്തിനെത്തിയിരുന്ന ഏകദേശം 20ലധികം വിദേശവനിതകളെ ക്രൂരമായി കൊലപ്പെടുത്തിയയാളാണ് ചാൾസ് ശോഭ്രാജ്. ‘ബിക്കിനി കില്ലർ’ എന്ന പേരിലാണ് ഇയാൾ അറിപ്പെട്ടിരുന്നത്.

RELATED ARTICLES

Most Popular

Recent Comments