ഉത്തർ പ്രദേശിൽ തുരങ്കം നിർമിച്ച് ബാങ്ക് കവർച്ച

0
120

ഉത്തർ പ്രദേശിൽ തുരങ്കം നിർമിച്ച് ബാങ്ക് കവർച്ച. എസ്ബിഐ ബാങ്കിൻ്റെ ഉത്തർ പ്രദേശിലെ കാൺപൂരിലുള്ള ഭാനുതി ശാഖയിലാണ് കവർച്ച നടന്നത്. ബാങ്കിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

10 അടിയോളം നീളമുള്ള തുരങ്കം നിർമിച്ചാണ് കവർച്ച. ഒരു ഒഴിഞ്ഞ പറമ്പിൽ നിന്ന് ബാങ്കിൻ്റെ ഉള്ളിലേക്ക് തുരങ്കം നിർമിക്കുകയായിരുന്നു. 4 അടി വീതിയും തുരങ്കത്തിനുണ്ട്. കവർച്ചക്കാർ സ്വർണം കൊണ്ടുപോയെങ്കിലും പണപ്പെട്ടി തുറക്കാൻ കഴിയാത്തതിനാൽ അതിലുണ്ടായിരുന്ന 32 ലക്ഷം രൂപ നഷ്ടപ്പെട്ടില്ല.

മണിക്കൂറുകളെടുത്താണ് നഷ്ടപ്പെട്ട സ്വർണത്തിൻ്റെ മൂല്യം ബാങ്ക് ഉദ്യോഗസ്ഥർ കണക്കാക്കിയത്. ഏകദേശം 1.8 കിലോ സ്വർണം നഷ്ടപ്പെട്ടു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോഷണത്തിന് ബാങ്കിലെ ജീവനക്കാരുമായി ബന്ധമുണ്ടാവാൻ ഇടയുണ്ടെന്ന് പൊലീസ് പറഞ്ഞു. കൈ രേഖകൾ ഉൾപ്പെടെ ചില തെളിവുകൾ ലഭിച്ചു എന്നും പൊലീസ് അറിയിച്ചു.