ആറളം ഫാമില്‍ വീണ്ടും കടുവയിറങ്ങി; പശുവിനെ കൊന്നു

0
97

കണ്ണൂര്‍ ആറളം ഫാമില്‍ വീണ്ടും കടുവയിറങ്ങി. ഫാമിലെ നാലാം ബ്ലോക്കിലാണ് വീണ്ടും ഭീതി വിതച്ച് കടുവയിറങ്ങിയത്. കടുവയുടെ ആക്രമണത്തില്‍ പശുവിനെ ചത്തനിലയില്‍ കണ്ടെത്തി.

മേഖലയില്‍ വനംവകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് പ്രദേശവാസിയായ അസീസിന്റെ പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായി. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

ഈ കടുവ തന്നെയാണോ ഇന്ന് പശുവിനെ ആക്രമിച്ചതെന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഫാമിന് തൊട്ടടുത്ത് കര്‍ണാടകയുടെ വനാതിര്‍ത്തിയാണ്. അതിനാല്‍ ആക്രമണത്തിന് ശേഷം ഈ വനത്തിലേക്ക് കടുവ പോയിരിക്കുമെന്നാണ് നിഗമനം.