രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദ കേസുകൾ നാലായി

0
108

ഒമിക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ച പ്രതിരോധം ശക്തമാക്കി. കൂടുതൽ കേസുകൾ സ്ഥിരീകരിച്ചാൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്രം. വിവിധ സംസ്ഥാനങ്ങളിൽ ഉന്നതല യോഗം വിളിച്ചു.

ചൈനയിൽ പടരുന്ന ബി എഫ് 7 വകഭേദം രാജ്യത്ത് ആശങ്ക ഉയർത്തിയിട്ടില്ലെന്ന് വിലയിരുത്തലാണ് ആരോഗ്യമന്ത്രാലയം. നിലവിൽ നാലു കേസുകൾ സ്ഥിരീകരിച്ചു. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു. സാമ്പിളുകൾ ജീനോ സീക്വൻസിങിന് വിധേയമാക്കിയുമാണ് പ്രതിരോധ നടപടികൾ. കൂടുതൽ പേരിലേക്ക് പുതിയ വകഭേദം പടർന്നാൽ രാജ്യാന്തര യാത്രക്കാരിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. എയർ സുവിധ പുനസ്ഥാപിച്ചേക്കും.

അതേസമയം, ഡൽഹി സർക്കാർ വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയെ കൂടാതെ ഉപമുഖ്യമന്ത്രിയും ആരോഗ്യവിദഗ്ധരും യോഗത്തിൽ പങ്കെടുക്കും. ഡൽഹിയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാനാണ് തീരുമാനം. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് യുപി സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. മഹാരാഷ്ട്ര സർക്കാരും സാഹചര്യം നിരീക്ഷിക്കുകയാണ്. വാക്സിനേഷൻ ഊർജിതമാക്കാൻ സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രിയും നിർദ്ദേശം നൽകി.