ജനവിരുദ്ധത പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ല, നേതാക്കൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം; എം.വി ഗോവിന്ദൻ

0
43

പാർട്ടി നേതാക്കൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനങ്ങളുടെ അംഗീകാരം നേടുന്ന തരത്തിലാകണം പ്രവർത്തിക്കേണ്ടത്.ജനങ്ങൾ അംഗീകരിക്കാത്ത ഒരു പ്രവണതയും വച്ചു പൊറുപ്പിക്കാനാകില്ല.ജനവിരുദ്ധമായ കാര്യങ്ങളൊന്നും അംഗീകരിക്കാനാകില്ല. അത്തരം സമീപനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കായി പാർട്ടിയെ ഒരുക്കണം. പ്രാദേശിക തലത്തിലുൾപ്പെടെ പാർട്ടിയുടെ ആൾരൂപമായാണ് കാണുന്നത്. വീഴ്ചകൾ തിരുത്തി മുന്നോട്ട് പോകണം. മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് തെറ്റായ പ്രവണതകളെ ഫലപ്രദമായി ഇടപെട്ട് തിരുത്തണം. തെറ്റുതിരുത്തൽ പ്രക്രിയ പാർട്ടി ജീവിതത്തിലുടനീളം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കേന്ദ്ര ശ്രമിക്കുന്നു. സംഘടനാ രംഗത്തെ അടിയന്തിര കടമകൾ എന്ന രേഖ ചർച്ച ചെയ്തു അംഗീകരിച്ചു. പാർട്ടിയുടെ കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ ഉറച്ചു നിർത്തി കൊണ്ട് രാഷ്ട്രീയ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകണം. കേന്ദ്രത്തിന്റെ സാമ്പത്തിക നിലപാട് സംസ്ഥാനത്തിന് ദോഷകരമാണ്. സംസ്ഥാന ഭരണത്തെ ദുർബലപ്പെടുത്താൻ ശ്രമം. ജനുവരി 20 മുതൽ 31 വരെ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ കേന്ദ്രവിരുദ്ധ പ്രക്ഷോഭം നടത്തും.

തുടർന്ന് ശക്തമായ പ്രക്ഷോഭം തുടങ്ങും. മാധ്യമങ്ങളുടെ തെറ്റായ സമീപനത്തിനെതിരായി പ്രചരണം നടത്തും. പാർട്ടിയുടെ ജനകീയ സമ്പർക്കം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി ഒന്നു മുതൽ പാർട്ടിയുടെ പി.ബി അംഗങ്ങൾ മുതൽ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ വരെ പങ്കെടുക്കുന്ന ക്യാമ്പയിൻ നടത്തും. ബഫർ സോൺ പ്രശ്നം മുഖ്യമന്ത്രിയുടെ വിദശീകരണത്തോടെ പ്രതിപക്ഷത്തിന് തിരിച്ചടിയായി. വിഴിഞ്ഞം പോലെ ഉയർത്താനായിരുന്നു നീക്കം. ബഫർ സോണിൽ സർക്കാർ ശരിയായ നിലപാട് എടുത്തു. എല്ലാവരുടേയും അഭിപ്രായം തേടും. എല്ലാവർക്കും തൃപ്തികരമായ തീരുമാനമുണ്ടാകും. ജനവിരുദ്ധമായ ഒരു നിലപാടും പാർട്ടിയും സർക്കാരും സ്വീകരിക്കില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

റബർ മേഖലയ്ക്ക് കൊടുത്തു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ അവസാനിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ കോട്ടയത്ത് കൺവെൻഷൻ വിളിച്ചു ചേർക്കും. പാർട്ടി കൺവെൻഷന് പൂർണ പിന്തുണ നൽകും. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് റബർ കർഷകർ. സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ കോടതിയെ സമീപിക്കാൻ ടി.എം.തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനും പി.ശ്രീരാമകൃഷ്ണനും പാർട്ടി അനുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.