Friday
19 December 2025
20.8 C
Kerala
HomeIndiaമണിപ്പൂരിലെ നോനി ജില്ലയിൽ സ്കൂൾ ബസ് മറിഞ്ഞ് ഏഴ് വിദ്യാർത്ഥികൾ മരിച്ചു

മണിപ്പൂരിലെ നോനി ജില്ലയിൽ സ്കൂൾ ബസ് മറിഞ്ഞ് ഏഴ് വിദ്യാർത്ഥികൾ മരിച്ചു

മണിപ്പൂരിലെ നോനി ജില്ലയിൽ സ്കൂൾ ബസ് മറിഞ്ഞ് ഏഴ് വിദ്യാർത്ഥികൾ മരിച്ചു. മലയോര ജില്ലയിലെ ഓൾഡ് കച്ചാർ റോഡിൽ ബസ് പെട്ടെന്ന് തിരിയാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഇരുപതോളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അഞ്ചു പേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്.

സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 55 കിലോമീറ്റർ അകലെ മലയോര ജില്ലയിലെ ലോങ്‌സായി പ്രദേശത്തിന് സമീപമുള്ള ഓൾഡ് കച്ചാർ റോഡിലാണ് അപകടം. യാരിപോക്കിലെ തമ്പൽനു ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നുള്ള ബസുകളാണ് വിദ്യാർത്ഥികളുമായെത്തിയതെന്നാണ് റിപ്പോർട്ട്. പഠനയാത്രയ്ക്കായി ഖൗപം ഭാഗത്തേക്ക് പോവുകയായിരുന്നു.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എസ്ഡിആർഎഫും മെഡിക്കൽ സംഘവും എംഎൽഎയും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം അപകടത്തിൽ 15 വിദ്യാർത്ഥികൾ മരിച്ചതായും റിപ്പോർട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments