‘ബിക്കിനി കില്ലർ’ ചാൾസ് ശോഭ്‌രാജിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതിയുടെ ഉത്തരവ്

0
184

ബിക്കിനി കില്ലർ എന്നറിയപ്പെടുന്ന കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭ്‌രാജിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതിയുടെ ഉത്തരവ്. ജഡ്ജിമാരായ സപ്ന പ്രധാൻ മല്ല, തിൽ പ്രസാദ് ശ്രേഷ്ഠ എന്നിവരടങ്ങിയ ബെഞ്ചാണ് ഇയാളെ വിട്ടയക്കാൻ ഉത്തരവിട്ടത്. മോചിതനായി 15 ദിവസത്തിനകം നാടുകടത്താനും സുപ്രീം കോടതി ഉത്തരവിട്ടു.

ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് ചാൾസ് ഹർജി നൽകിയെന്നും പ്രായം കണക്കിലെടുത്താണ് വിട്ടയക്കാൻ ഉത്തരവിട്ടതെന്നും സുപ്രീം കോടതി വക്താവ് ബിമൽ പൗഡൽ പറഞ്ഞു.

ബിക്കിനി ധരിച്ചവരായിരുന്നു ചാൾസ് ശോഭ്രാജിന്റെ ഇരകൾ. അതുകൊണ്ടാണ് ഇയാൾ ‘ബിക്കിനി കൊലയാളി’എന്ന പേരിലും അറിയപ്പെടാൻ തുടങ്ങിയത്. കൊലപാതകത്തിനൊപ്പം മോഷണം, വഞ്ചന തുടങ്ങിയ നിരവധി കേസുകളിലും ഇയാൾ ഉൾപ്പെട്ടിരുന്നു. 2003ൽ നേപ്പാളിൽ വെച്ച് രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.