ബിഹാറിലെ ഛപ്രയില്‍ ജെഡിയു (JDU) നേതാവിന്റെ വീട്ടില്‍ നിന്ന് മദ്യം (Liquor) പിടിച്ചെടുത്തു. ഛപ്ര പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്ത സംഘമാണ് ജെഡിയു സംസ്ഥാന കൗണ്‍സില്‍ അംഗം കാമേശ്വറിന്റെ മര്‍ഹൗറയിലെ വീട്ടില്‍ നിന്ന് മദ്യം കണ്ടെടുത്തത്.
സ്വദേശ, വിദേശ ബ്രാന്‍ഡുകളുടെ മദ്യമാണ് നേതാവിന്റെ ഉടമസ്ഥതയിലുള്ളതും വാടകയ്ക്ക് നല്‍കിയിരിക്കുന്നതുമായ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ബിഹാര്‍ മദ്യനിരോധുത സംസ്ഥാനമാണ്. എന്നാല്‍ അടുത്തിടെ സംസ്ഥാനത്തുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 70 ലധികം പേര്‍ മരണപ്പെട്ടിരുന്നു.
ഇത്രയും വലിയ അളവില്‍ വ്യജമദ്യം ലഭ്യമായതെന്ന് എങ്ങനെയെന്ന് അന്വേഷണത്തിലാണ് പോലീസ്. ഇതിനിടെ ‘മദ്യം കുടിക്കുന്നവര്‍ മരിക്കും’ അതിനാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.