യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. അമേരിക്കല്‍ കറന്‍സി ശക്തിപ്രാപിച്ചതും ആഗോള വിപണിയിലെ ക്രൂഡ് വിലയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ബുധനാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍, ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ അഞ്ച് പൈസ ഇടിഞ്ഞു.(യുഎഇ ദിര്‍ഹം 22.54).
മൂല്യം കുറഞ്ഞെങ്കിലും ഇന്ത്യന്‍ ഇക്വിറ്റികളിലെ നേട്ടം നഷ്ടം കുറച്ചെന്ന് ഫോറെക്‌സ് അറിയിച്ചു. ഇന്ത്യന്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ ഡോളറിനെതിരെ 82.76 എന്ന നിലയിലാണ് രൂപയുടെ മൂല്യം തുടങ്ങിയത്. തുടര്‍ന്ന് 82.75 ല്‍ എത്തി.
ചൊവ്വാഴ്ച രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 8 പൈസ ഇടിഞ്ഞ് 82.70 ല്‍ എത്തി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 0.39 ശതമാനം ഉയര്‍ന്ന് ബാരലിന് 80.30 ഡോളറിലെത്തി. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതോടെ വിനിമയ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ രൂപ തിരിച്ചടി നേരിടുകയാണ്.