‘ദലൈലാമയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ചൈനയ്ക്ക് കഴിയില്ല’

0
127

14-ാമത് ദലൈലാമയുടെ അനന്തരാവകാശിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ചൈന ഇടപെടരുതെന്ന് ആവശ്യപ്പെടുന്ന പ്രമേയം ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ പാസാക്കി. ഇന്ത്യ പിന്തുണ നല്‍കുന്ന സംഘടനയാണ് ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍.

‘പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദലൈലാമയുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്താല്‍, ഹിമാലയത്തിലെ ജനങ്ങള്‍ ഒരിക്കലും അത് അംഗീകരിക്കില്ല. അത്തരമൊരു രാഷ്ട്രീയ നിയമിതന് ഒരിക്കലും ഭക്തിപൂര്‍വ്വം ആധ്യാത്മിക ജീവിതം നയിക്കാന്‍ സാധിക്കില്ല. ആരുടെയെങ്കിലും അത്തരം നീക്കത്തെ പരസ്യമായി അംഗീകരിക്കുകയും ചെയ്യരുത്. ഒരു സര്‍ക്കാരിനോ ഏതെങ്കിലും വ്യക്തിക്കോ ഈ വിഷയത്തില്‍ ഇടപെടാന്‍ അവകാശമില്ല.’- ഇന്ത്യന്‍ ഹിമാലയന്‍ കൗണ്‍സില്‍ ഓഫ് ദി നളന്ദ ബുദ്ധിസ്റ്റ് ട്രഡീഷന്‍ (IHCNBT) ഒരു പ്രമേയത്തില്‍ പറഞ്ഞു.

ദലൈലാമയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ഗാഡന്‍ ഫോഡാങ്ങിന്റെ സ്ഥാപനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. വിശുദ്ധവും ഭക്തിനിര്‍ഭരവുമായ ഒരു പ്രക്രിയയില്‍ ചൈന ഉള്‍പ്പെടെ ആരും ഇടപെടരുതെന്നും പ്രമേയത്തില്‍ പറയുന്നു.