സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ മഴ തുടരാനാണ് സാധ്യത. സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ്( എന്‍സിഎം) മുന്നറിയിപ്പ് നല്‍കി.
കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നല്‍, പൊടിയോടുകൂടിയ കാറ്റ്, ആലിപ്പഴ വര്‍ഷം എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മക്ക, അല്‍ബാഹ, അല്‍മദീന, ഹായില്‍, അല്‍ഖാസിം, റിയാദ്, അസീര്‍ എന്നീ പ്രദേശങ്ങളില്‍ ബുധനാഴ്ച വൈകുന്നേരം മുതല്‍ വ്യാഴാഴ്ച രാവിലെ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തബൂക്ക് മേഖലയില്‍ ഉള്‍പ്പെടെ താപനില കുറയും. വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച പുലര്‍ച്ചെയും സൗദിയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തി.