പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്‌ഫോടനം

0
65

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്‌ഫോടനം. 13 പേർക്ക് പരിക്കേറ്റു. ഖുസ്ദാർ ജില്ലയിലെ ഒരു മാർക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. മാർക്കറ്റിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിളിൽ സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ചിരുന്നു. ഇത് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

”രാത്രിയായതിനാൽ ചുറ്റും ആളുകൾ കുറവായിരുന്നു, മിക്ക കടകളും അടഞ്ഞുകിടന്നതിനാൽ ആളപായമുണ്ടായില്ല,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.

ഖൈബർ പഖ്തൂൻഖാവ പ്രവിശ്യയിൽ വർദ്ധിച്ചുവരുന്ന തീവ്രവാദ ആക്രമണത്തിനിടെയാണ് സ്ഫോടനം. അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാൻ തെഹ്രീകെ താലിബാൻ തീവ്രവാദികൾ പഖ്തൂൻഖാവ പ്രവശ്യയിൽ തിരികെ എത്തിയിരുന്നു. ബന്നു തീവ്രവാദ വിരുദ്ധ ഡിപ്പാർട്ട്മെന്റ് (സിടിഡി) കോമ്പൗണ്ട് പിടിച്ചെടുത്ത സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഇപ്പോൾ ഏറ്റുമുട്ടൽ നടക്കുകയാണ്.