കര്‍ണാടകയില്‍ നാലാം ക്ലാസ്സുകാരനെ അധ്യാപകന്‍ മര്‍ദ്ദിച്ച് കൊന്നു

0
31

കര്‍ണാടകയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയെ ഗസ്റ്റ് അധ്യാപകന്‍ മര്‍ദിച്ചു കൊന്നു. ഭരത് ബാര്‍ക്കര്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. അധ്യാപകനായ മുത്തപ്പ ഒളിവിലാണ്. ഗദഗ് ജില്ലയിലെ ഹാഡ്ലിനിലെ സര്‍ക്കാര്‍ മോഡല്‍ ഹയര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.

കുട്ടിയോട് ദേഷ്യപ്പെട്ട അധ്യാപകന്‍ ഇരുമ്പ് വടി കൊണ്ടാണ് മര്‍ദ്ദിച്ചത്. പിന്നാലെ സ്‌കൂള്‍ വളപ്പിന്റെ ഒന്നാം നിലയില്‍ നിന്ന് വിദ്യാര്‍ഥിയെ എറിഞ്ഞു. ഇതേ സ്‌കൂളിലെ അധ്യാപികയായ കുട്ടിയുടെ അമ്മ ഗീത ബാര്‍ക്കര്‍ അധ്യാപകനെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇവര്‍ക്കും മര്‍ദ്ദനമേറ്റു. പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ഗീത ബാര്‍ക്കറെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ പിടികൂടാന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.