എച്ച്ഐവി ബാധിത രക്തം ഗർഭിണിയായ ഭാര്യയിൽ കുത്തിവച്ച് യുവാവ്

0
96

എച്ച്ഐവി ബാധിത രക്തം ഗർഭിണിയായ ഭാര്യയിൽ കുത്തിവച്ച് യുവാവ്. ഭാര്യയെ ഒഴിവാക്കാനും വിവാഹമോചനം നേടുന്നതിനും യുവാവ് കണ്ടെത്തിയ മാർഗമായിരിക്കുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥനയത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആന്ധ്രാപ്രദേശിൽ നിന്നുമാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. ചരൺ എന്ന യുവാവാണ് ഭാര്യയിൽ എച്ച്‌ഐവി ബാധിത രക്തം കുത്തിവച്ചത്. തന്നെ വിവാഹമോചനം ചെയ്യാൻ ചരൺ കാരണങ്ങൾ അന്വേഷിക്കുകയായിരുവെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു. വ്യാജ ഡോക്ടറുടെ സഹായതയോടെയാണ് രക്തം കുത്തിവച്ചതെന്നും യുവതി.

ഗർഭകാലത്ത് ആരോഗ്യം ഉറപ്പിക്കാൻ കുത്തിവയ്പ്പ് ആവശ്യമാണെന്ന് പറഞ്ഞാണ് തന്നെ ആശുപത്രിയിൽ എത്തിച്ചതെന്നും യുവതി പറയുന്നു. ആരോഗ്യ പരിശോധനയ്ക്കിടെ താൻ എച്ച്ഐവി പോസിറ്റീവാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും അവർ പരാതിയിൽ കൂട്ടിച്ചേർത്തു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും ആൺകുഞ്ഞിന് ജന്മം നൽകണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. ദമ്പതികൾക്ക് ഒരു മകളുണ്ട്.