പിടികൂടിയ കള്ളനോട്ടുകളിൽ ഭൂരിഭാഗവും നോട്ട് നിരോധനത്തിന് ശേഷം പുറത്തിറങ്ങിയ 2000ന്റെ കറൻസികൾ

0
77

നോട്ട് നിരോധനം കളളനോട്ടുകൾ ഇല്ലാതാക്കുമെന്ന കേന്ദ്ര സർക്കാർ വാദം പൊളിയുന്നു.കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യത്ത് പിടികൂടിയത്  137 കോടി രൂപയുടെ കള്ളനോട്ടുകൾ. ഇതിൽ ഭൂരിഭാഗവും 2018ലെ നോട്ട് നിരോധനത്തിന് ശേഷം പുറത്തിറങ്ങിയ 2000ന്റെ കറൻസികളാണ്.

കള്ളനോട്ടുകളുടെ വ്യാപക വർദ്ധനവ് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സർക്കാരിനും പൊലീസിനും വലിയ വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

അതിർത്തി രക്ഷാ സേനയും പൊലീസും ചേർന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പിടികൂടിയ കളളനോട്ടുകളുടെ കണക്കാണിത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം 2019 മുതൽ 2021 വരെ 137,96,17,270 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടികൂടിയിട്ടുണ്ട്.