ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു

0
70

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെഞ്ഞാറമൂട് പോലീസിന്റേതാണ് നടപടി. തട്ടിപ്പിന് ഇരയായ ഉദ്യോഗാർത്ഥി വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിരുന്നു. 29 പേരിൽ നിന്നായി 85 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് പോലീസ് സംഘം ദിവ്യയെ കസ്റ്റഡിയിലെടുക്കുന്നത്. ഒക്ടോബർ ആറിനാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. പണം നേരിട്ട് വാങ്ങിയ ദിവ്യയാണ് കേസിലെ ഒന്നാം പ്രതി. ദിവ്യയുടെ ഭർത്താവ് രാജേഷും കേസിൽ പ്രതിയാണ്. മാസം 75000 രൂപ ശമ്പളത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.

പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് പോലീസിനെ സമീപിച്ചത്. 2018 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ടെറ്റാനിയത്തിൽ ഒഴിവുകൾ ഉണ്ടെന്ന് അറിയിച്ച് പോസ്റ്റുകൾ ഇടും. പോസ്റ്റിൽ വിവരങ്ങൾ തേടി വരുന്നവർക്ക് ഇൻബോക്‌സിൽ മറുപടി നൽകും. കൂടാതെ പണവും ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി.